കടക്കെണിയിൽ മുങ്ങിയ കർഷകർക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. നബാർഡുമായി സഹകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച നയങ്ങൾ കർഷകർക്ക് കൈത്താങ്ങാവുന്നവയാണ്. ഇത്തരത്തിൽ കർഷകർക്ക് കൈത്താങ്ങാകുന്നു. 1998-99 കാലയളവിലാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന സംയുക്ത പദ്ധതി ആരംഭിച്ചത്. പ്രതിസന്ധി സാഹചര്യങ്ങളിൽ കർഷകർ ഉയർന്ന പലിശ ഈടാക്കുന്നവരിൽ നിന്നും വായ്പയെടുക്കുന്നു. എന്നാൽ ഇവ തിരിച്ചടയ്‌ക്കാൻ കഴിയാതെ വരുന്നതോടെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലുൾപ്പെടെ കർഷകരെത്തുന്നു. ഇതിന് ആശ്വാസം പകരുന്ന തരത്തിലാണ് ന്യായമായ നിരക്കിൽ വായ്പ നൽകാൻ കിസാൻ ക്രെഡിറ്റ് കാർഡിന് തുടക്കം കുറിച്ചത്
കാർഡിന്റെ സവിശേഷതകളെന്തെല്ലാമെന്ന് നോക്കാം…
- കർഷകർക്ക് അഞ്ച് വർഷത്തെ സാധുത ലഭിക്കും
- 12 മാസം വായ്പാ കാലയളവ് ഓരോ കർഷകനും വാഗ്ദാനം ചെയ്യുന്നു.
- വായ്പയെടുക്കുന്ന തുകയുടെ കാലാവധി നാല് വർഷമോ അതിൽ കൂടുതലോ വരെ നീട്ടി ലഭിക്കും.
- കർഷകരുടെ ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിച്ചാകും വായ്പയുടെ പരിധിയും, കാലാവധിയും നിശ്ചയിക്കുന്നത്.
കാർഡ് എടുക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ ഇവയെല്ലാം…
- ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് പാസ്ബുക്ക് നൽകും.
- 25,000 രൂപയുടെ ചെക്ക് ലിമിറ്റുള്ള ചെക്ക് ബുക്ക് അനുവദിക്കും
- വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് വായ്പ എടുത്ത തുക ഉപയോഗിക്കാം.
- കുറഞ്ഞ നിരക്കിൽ പലിശ
- മൂന്ന് ലക്ഷം രൂപ വരെ പരമാവധി ക്രെഡിറ്റ് ലിമിറ്റ്
- ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള കർഷകർക്ക് വായ്പാ പരിധിയും മികച്ച രീതിയിൽ നൽകുന്നു
- ഉയർന്ന ക്രെഡിറ്റ് സ്‌കോറാണുള്ളതെങ്കിൽ പലിശ നിരക്കിൽ സബ്‌സിഡി നൽകുന്നു















