കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ടവരുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഗൂഗിൾ പുറത്തുവിട്ടിരുന്നു. നിരവധി ഇതിഹാസങ്ങലും ബാൻഡുകളും ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ ഇന്ത്യക്കും സന്തോഷിക്കാൻ വകയുണ്ടായി.
ഈ ലിസ്റ്റിലെ ഒരു വിഭാഗത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരം സൂപ്പർ ബാറ്റർ വിരാട് കോലിയാണ്. കഴിഞ്ഞ 25 വർഷത്തിൽ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റർ കോലിയെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. പക്ഷേ ഏറ്റവും അധികം സർച്ച് ചെയ്യപ്പെട്ട അത്ലലെറ്റാകാട്ടെ അത് പോർച്ചുഗല്ലിന്റെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊൺഡോയാണ്.
ഇരുവരും അവരുടേതായ മേഖലകളിലെ ഏറെ പ്രശസ്തരും സ്വാധീനം ചെലുത്താൻ സാധിക്കുന്നവരും ആണെന്ന വിലയിരുത്തലുകളും ഇതിനിടെ പുറത്തുവന്നു. ഏകദിന ലോകകപ്പിൽ സച്ചിന്റെ ഏകദിന സെഞ്ച്വറികളെന്ന റെക്കോർഡ് വിരാട് മറികടന്നിരുന്നു. റൺവേട്ടക്കാരിലും മൂന്നാം സ്ഥാനത്തെത്താൻ കോലിക്ക് കഴിഞ്ഞിരുന്നു. അതുപോലെ അന്താരാഷ്‌ട്ര ഗോളടിയിൽ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ് റൊണോ.
If the last 25 years have taught us anything, the next 25 will change everything. Here’s to the most searched moments of all time. #YearInSearch pic.twitter.com/MdrXC4ILtr
— Google (@Google) December 11, 2023
“>















