ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ടാറ്റാ. രാജ്യത്തുടനീളം 500 ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനായി ടാറ്റാ പവറും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ധാരണപത്രത്തിൽ ഒപ്പുവച്ചു. തടസ്സമില്ലാത്ത ഇവി ചാർജിംഗ് നടത്തുന്നതിനായി ‘ടാറ്റ പവർ ഇ.സെഡ് ചാർജ്’ ആപ്പ് (Tata Power EZ Charge), ‘ഇന്ത്യൻ ഓയിൽ ഇ-ചാർജ്’ (IndianOil e-Charge) മൊബൈൽ ആപ്പും സജ്ജമാക്കും.
ഐഒസിഎൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലാകും ടാറ്റ പവർ ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. മുംബൈ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ്, പൂനെ, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിലും മുംബൈ-പൂനെ എക്‌സ്‌പ്രസ് വേ, സേലം-കൊച്ചി ഹൈവേ, ഗുണ്ടൂർ-ചെന്നൈ ഹൈവേ തുടങ്ങിയ പ്രധാന ഹൈവേകളിലുമാകും ആദ്യഘട്ടത്തിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
രാജ്യത്ത് ഇവി ചാർജിംഗ് ശൃംഖല സ്ഥാപിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് ഐഒസിഎല്ലുമായുള്ള പങ്കാളിത്തമെന്ന് ടാറ്റാ പവർ ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് വീരേന്ദ്ര ഗോയൽ വ്യക്തമാക്കി. സൂപ്പർഫാസ്റ്റും ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്നും അതുവഴി ഇല്ക്ട്രിക് വിപണിയെ പരിപോഷിപ്പിക്കുകയുാമണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.