ഡൽഹി: ആത്മഹത്യ ഭീഷണിയുമായി ഡൽഹി മെട്രോയുടെ എലവേറ്റഡ് ട്രാക്കിൽ കയറിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു യുവതിയുടെ സാഹസിക പ്രവൃത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ചാടുമെന്ന് ഭീഷണിപ്പെടുത്തി യുവതി കുറച്ചുനേരം ട്രാക്കിലും പാർശ്വഭിത്തിയിലുമായി കയറി നിന്നു. ഇതോടെ താഴെ ആൾക്കൂട്ടമായി. ഷാദിപൂർ മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
ഡൽഹി പോലീസിന്റെയും മെട്രോ ജീവനക്കാരുടെയും നിർണായക നീക്കത്തിനൊടുവിലാണ് യുവതിയെ രക്ഷിക്കാനായത്. എങ്ങനെയാണ് യുവതി എലവേറ്റഡ് മെട്രോയുടെ ട്രാക്കിൽ എത്തിയതെന്ന് വ്യക്തമല്ല. യുവതിയുടെ കൈയിൽ ഒരു മൊബൈൽ ഫോണുണ്ടായിരുന്നു.
ഇവർ ഇതിൽ ആരോടോ സംസാരിക്കുന്നുമുണ്ടായിരുന്നു. എന്നാൽ യുവതി ആരാണെന്നോ എന്തിനാണ് ഇവർ ആത്മഹത്യ ഭീഷണി മുഴക്കിയതെന്നോ പോലീസ് പുറത്തുവിട്ടിട്ടില്ല. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയണ് പുറത്തുവന്നത്.
#Delhi– Girl was jumping from the track of metro station.. police saved her. #delhimetro #delhigirls #DelhiGovernment #Delhi #METRO4D #Metro #दिल्ली #दिल्लीमेट्रो #दिल्लीमैट्रो pic.twitter.com/4sM7nPva4t
— Arun Gangwar (@AG_Journalist) December 12, 2023
“>