മുഖ്യമന്ത്രിയും മന്ത്രിമാരും താമസിച്ചിരുന്ന ഹോട്ടലിൽ ശല്യമായി കുരങ്ങന്മാർ. നവകേരള സദസിന്റെ ഇടുക്കി ജില്ലാ പര്യടനത്തിന്റെ ഭാഗമായി മന്ത്രിമാർ താമസിച്ച തേക്കടിയിലെ കെടിസിയുടെ പെരിയാർ ഹൗസിലാണ് കുരങ്ങ് ശല്യം. രാവിലെ മന്ത്രിമാർ നടക്കാൻ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് കെട്ടിടത്തിന് മുന്നിൽ തൂക്കിയിരുന്ന അലങ്കാര ബൾബ് മുഴുവൻ കത്താത്തെ വന്നതോടെയാണ് ഹോട്ടൽ ജീവനക്കാർക്ക് സംഭവം പിടി കിട്ടിയത്.
അലങ്കാര ബൾബുകളുടെ വയറുകൾ കുരങ്ങന്മാർ കടിച്ചു മുറിക്കുകയായിരുന്നു. മാത്രമല്ല, ചായ കപ്പ് എടുത്ത ശേഷം അതിലെ ചായ കുടിച്ചിട്ട് കപ്പ് ഗസ്റ്റ് ഹൗസിന് മുന്നിൽ എറിഞ്ഞും ഉടച്ചു. പോലീസ് ഉദ്യോഗസ്ഥരും കെടിഡിസി ജീവനക്കാരും ചേർന്നാണ് കുരങ്ങുകളെ മന്ത്രിമാർ താമസിക്കുന്ന ഭാഗത്തു നിന്നും തുരത്തിയത്.















