മലയാള സിനിമാ ആരാധകർ തിരികെ അഭിനയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ മടങ്ങി വരവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയാറുണ്ട്. സംയുക്തയുടെ തിരിച്ചു വരവിനെക്കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ അമ്മയുടെ സഹോദരിയായ ഊർമ്മിള ഉണ്ണി.
ഒരു നിയോഗം കൊണ്ട് മാത്രമാണ് സംയുക്ത ആദ്യം സിനിമയിൽ എത്തിയത്. ഇനി തിരികെ സിനിമയിലേക്ക് വരാൻ സാധ്യത ഇല്ലെന്നാണ് ഊർമ്മിള ഉണ്ണി പറയുന്നത്. സംയുക്തയും ബിജുവിനെയും ഒന്നിച്ചുകണ്ടാൽ നല്ല പോസിറ്റീവാണ് നമുക്കൊക്കെ ലഭിക്കുന്നതെന്നും ഒരുപാട് സ്‌നേഹമുള്ള ദമ്പതികളാണ് ഇരുവരുമെന്നും ഊർമിള കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘സംയുക്ത തിരികെ സിനിമയിലേക്ക് വരുമെന്ന് എനിക്ക് തോനുന്നില്ല. ആദ്യം തന്നെ സിനിമയിലേക്ക് എത്തിയത് ഒരു നിയോഗം കൊണ്ടു മാത്രമാണ്. ആ കുട്ടിയ്‌ക്ക് അന്നും സിനിമയോട് വലിയ താല്പര്യമില്ലായിരുന്നു. നമ്മളൊക്കെ വിചാരിക്കുന്ന കുട്ടിയെ അല്ല സംയുക്ത. മനസ്സിൽ നന്മയൊക്കെയുള്ള നല്ലൊരു കുട്ടിയാണ്. നമ്മളൊക്കെ പറയുന്നത് പോലെ നിറകുടം തുളുമ്പില്ല എന്ന് പറയുന്നതിന് ഉദാഹരണമാണ് സംയുക്ത. അത്, ആ സംയുക്തയുടെ അഭിമുഖങ്ങളൊക്കെ കണ്ടാൽ തന്നെ മനസിലാകും.
യോ?ഗ എന്ന് പറഞ്ഞാൽ പ്രദർശിപ്പിക്കേണ്ട സാധനമല്ലെന്ന് സംയുക്ത എപ്പോഴും പറയാറുണ്ട്. രാവിലെ എഴുന്നേറ്റ് കുളിക്കുക , ഭക്ഷണം കഴിക്കുക എന്നതൊക്കെപോലുള്ള ഒരു കാര്യമാണ് യോഗയുമെന്നൊക്കെ സംയുക്ത എന്നോട് എപ്പോഴുംപറയും. എല്ലാ കാര്യത്തിനെക്കുറിച്ചും നല്ല വിവരമുള്ള കുട്ടിയാണ്. ഒരുപാട് പുസ്തകങ്ങളൊക്കെ വായിക്കാറുണ്ട്.
ചിലപ്പോൾ ബിജു ചോദിക്കും, ആ കഥ കേട്ടില്ലേ എങ്ങനെയുണ്ട്? നീ ചെയ്യുന്നുണ്ടോ? ഏയ് ഇല്ല ബിജുവേട്ടാ.. എനിക്ക് മടിയാവുന്നു എന്നൊക്കെ സംയുക്ത പറയും. സംയുക്തയും ബിജുവിനെയും ഒന്നിച്ചുകണ്ടാൽ എന്തൊരു പോസിറ്റീവ് ആണെന്ന് അറിയാമോ? ഒരുപാട് സ്‌നേഹമുള്ള കപ്പിൾസാണ്.’- ഊർമിള ഉണ്ണി പറഞ്ഞു.















