ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. പാലമേൽ സ്വദേശി നവാസ് (54) ആണ് അറസ്റ്റിലായത്. സ്കൂൾ വിടുന്ന സമയം ഹെൽമറ്റ് ധരിച്ചാണ് പ്രതി വിദ്യാർത്ഥികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നത്. വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുകയും ഇയാളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് സ്കൂൾ വിദ്യാർത്ഥികളുടെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയിരുന്നതായും കുട്ടികൾ ഇവിടെ നിന്ന് ഓടി മാറുമ്പോൾ മറ്റൊരിടത്ത് പോയി ഇതേ പ്രവർത്തി ആവർത്തിച്ചിരുന്നതായും വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ പറയുന്നു.
സ്ഥിരമായി ഹെൽമറ്റ് ധരിച്ചെത്തുന്നതിനാൽ കുട്ടികൾക്ക് ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.















