പണമിടപാടുകൾ നടത്താൻ നമുക്ക് ആവശ്യമായ ഒന്നായി മാറിയിരിക്കുകയാണ് പാൻ കാർഡ്. സ്ഥലം വാങ്ങൽ മുതൽ മറ്റ് പലസന്ദർഭങ്ങളിലും ഡോക്യുമെന്റ് പ്രൂഫ് ആയും ഇത് ഉപയോഗിക്കാറുണ്ട്. അതിനാൽ ഏതൊരാൾക്കും പാൻ കാർഡ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമായിരിക്കുകയാണ്. മിക്കവാറും ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാൽ പാൻകാർഡിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം അവസരങ്ങളിൽ പുതിയ പാൻകാർഡ് കിട്ടാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം, ഇതിന് 50 രൂപ മാത്രമാണ് ചെലവ് വരുന്നത്.
പുതിയ പാൻ കാർഡിനായി..
1. ഗൂഗിൾ സെർച്ചിൽ റീപ്രിന്റ് പാൻ കാർഡ് എന്ന് സെർച്ച് ചെയ്യുക.
2. ശേഷം എൻഎസ്ഡിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ എത്തും. അവിടെ നിന്ന് റീപ്രിന്റ് പാൻ കാർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. വെബ്‌സൈറ്റ് സന്ദർശിച്ച് പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ജനനത്തീയതി, ക്യാപ്ച കോഡ് തുടങ്ങിയ പാൻ കാർഡ് വിശദാംശങ്ങൾ നൽകുക.
4. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5. ശേഷം വരുന്ന പുതിയ പേജിൽ, ഉപഭോക്താവിന്റെ പാൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എഴുതിയിരിക്കും. മുന്നോട്ട് പോകുന്നതിന് മുമ്പ് അത് പരിശോധിച്ചുറപ്പിക്കുക.
6. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, ഒടിപി എന്നതിൽ ക്ലിക്ക് ചെയ്യുക.
7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും, അത് നൽകുക.
8. ശേഷം ഒടിപി വെരിഫൈ ചെയ്യുക.
9. പുതിയ പാൻ കാർഡ് ലഭിക്കാൻ 50 രൂപ ഫീസ് അടയ്‌ക്കുക.
10. പാൻ കാർഡിനുള്ള ഫീസ് അടയ്‌ക്കാൻ നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ ഉപയോഗിക്കാവുന്നതാണ്.
11. പണമടച്ചതിന് ശേഷം, ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് 7 ദിവസത്തിനുള്ളിൽ വിലാസത്തിൽ ലഭിക്കും.















