ബെംഗളൂരു: ആഗോളതലത്തിൽ വ്യവസായ ഹബ്ബാകുകയാണ് ഭാരതം. ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ ദക്ഷിണേന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. കർണാടകയിൽ 139.11 ബില്യൺ രൂപ (1.67 ബില്യൺ ഡോളർ) അധികമായി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റിൽ കർണാടകയിൽ തന്നെ ഐഫോണുകൾക്കും ചിപ്പ് നിർമ്മാണ ഉപകരണങ്ങൾക്കുമായി കേസിംഗ് ഘടകങ്ങൾ നിർമ്മിക്കുന്നതിനായി രണ്ട് പ്രോജക്ടുകളിലായി 600 മില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2024 ഏപ്രിലോടെ കർണാടകയിൽ ഫോക്സ്കോൺ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ഒരു വർഷമായി ദക്ഷിണേന്ത്യയിലെ ഉത്പാദന കേന്ദ്രങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തി ഇന്ത്യയിൽ സാന്നിധ്യം വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.















