തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി ചലച്ചിത്ര താരം ദേവനെ നിയമിച്ചു. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നിയമിതനായ നടൻ ദേവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും കെ. സുരേന്ദ്രൻ കുറിച്ചു.















