ബറേലി ; ഇസ്ലാമിക നിയമങ്ങളെ ഭയന്ന് വീട് വിട്ട മുസ്ലീം അദ്ധ്യാപിക സനാതനധർമ്മം സ്വീകരിച്ചു . യുപിയിലെ ബറേലിയിൽ അദ്ധ്യാപികയായിരുന്ന നേഹ അസ്മത്താണ് ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കയ്‌ക്കിടെ ഹിന്ദുമതം സ്വീകരിച്ചത് .
ബറേലിയിലെ മുസ്ലീം ആധിപത്യമുള്ള ഫെയ്ക് എൻക്ലേവ് കോളനിയിലെ താമസക്കാരിയാണ് നേഹ . പിതാവ് അസ്ഗർ അലി സീഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അക്കൗണ്ടന്റായിരുന്നു . ബാല്യം കാലം മുതലേ താൻ സനാതന ധർമ്മത്തെ സ്നേഹിക്കുന്നുണ്ടായിരുന്നുവെന്ന് നേഹ പറഞ്ഞു.
തന്റെ സഹോദരി ശബാന, സഹോദരൻ ഡോ. ആസിഫ്, എന്നിവരും അമ്മയും ചേർന്ന് ഭാര്യയെ വിവാഹമോചനം ചെയ്ത ശേഷം ഹലാല ചെയ്ത മധ്യവയസ്കന് തന്നെ വിവാഹം കഴിച്ച് നൽകാൻ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് നേഹ പറഞ്ഞു. വീട്ടുകാരുടെ ഇത്തരമൊരു തീരുമാനം അംഗീകരിക്കാത്തതിനാൽ വീട്ടുകാർ പീഡിപ്പിക്കാൻ തുടങ്ങി. ഇസ്ലാമിൽ നിലനിൽക്കുന്ന തിന്മകൾ കണ്ട് ഭയന്ന നേഹ സ്വമേധയാ വീട് വിട്ട് മഹാകാലേശ്വറിൽ അഭയം തേടി . രുദ്രദേവന്റെ അനുഗ്രഹത്തോടെ ഹിന്ദുമതം സ്വീകരിച്ചു.
മതം മാറിയതിന് പിന്നാലെ മതമൗലികവാദികളായ കുടുംബങ്ങളും ഉലമകളും തീവ്ര ഇസ്ലാമിസ്റ്റുകളും തന്നെ തട്ടിക്കൊണ്ടുപോയതായി തെറ്റായ പരാതി നൽകിയതായി നേഹ പറയുന്നു. എന്നാൽ അത് സത്യമല്ല, സമ്മർദമില്ലാതെയാണ് താൻ വീടുവിട്ടിറങ്ങിയതെന്നും സനാതന ധർമ്മം സ്വീകരിച്ചതെന്നും നേഹ പറഞ്ഞു.നല്ലതും ചീത്തയും തനിക്ക് തിരിച്ചറിയാം . ഇസ്ലാമിക നിയമങ്ങൾ പാലിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും നേഹ പറഞ്ഞു.
മതമൗലികവാദി കുടുംബത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നേഹ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകിയിരിക്കുകയാണിപ്പോൾ .