മൊബൈൽ ഫോൺ എല്ലാവരുടെയും ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി കഴിഞ്ഞു. ഇതുപോലെ തന്നെ ഇന്ന് എവിടെയങ്കിലും പോകണമെങ്കിൽ ഗൂഗിൾ മാപ്പിനെയാണ് അധികം പേരും ആശ്രയിക്കുന്നത്. ആദ്യ കാലത്ത് മൊബൈൽ ഫോണിലെ ഒരു സാധാരണ ആപ്ലിക്കേഷൻ എന്ന നിലയിലായിരുന്നു ഗൂഗിൾ മാപ് എത്തിയത്. എന്നാൽ ഇന്ന് യാത്രകളിലെ ഇൻഫോടെയ്ൻമെന്റ് (Infotainment) സ്‌ക്രീനിലെ ഡിഫോൾട്ട് ആപ്ലിക്കേഷനായി ഗൂഗിൾ മാപ്പ് മാറി കഴിഞ്ഞു.
ഇപ്പോഴിതാ ആകർഷകമായ പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗളിൽ. സേവ് ഫ്യൂവൽ എന്ന ഫീച്ചറാണ് ഗൂഗിൾ മാപ്പിൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടെ മാപ്പ് ഉപയോക്താക്കൾക്ക് യാത്ര ചെയ്യേണ്ട വ്യത്യസ്ത റൂട്ടുകളും ഉപയോഗവും കാണിക്കും. തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡിന്റെ നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി ചെയ്ത ശേഷമാകും ഇന്ധന ക്ഷമതയുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കുന്നത്.
ഇതിന് ശേഷം മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ടേതെന്ന് ഗൂഗിൾ മാപ്പ് നിർദ്ദേശിക്കും. ഫ്യുവൽ സേവിംഗ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം…
- ഗൂഗിൾ മാപ്പ് തുറന്ന് പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക
- സെറ്റിംഗ്‌സിൽ നാവിഗേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇതിൽ നിന്നും റൂട്ട് ഓപ്ഷൻ കണ്ടെത്തുക. ശേഷം ഇന്ധനക്ഷമതയുള്ള റൂട്ട് തിരഞ്ഞെടുക്കാം.
- മികച്ച നിർദ്ദേശങ്ങൾക്കായി വാഹനം പെട്രോളാണോ ഡീസലാണോ അതോ ഇലക്ട്രിക്കാണോ എന്നും തിരഞ്ഞെടുക്കാൻ സാധിക്കും.















