ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഏറെ ഗൗരവത്തോടെ കാണുന്നുവെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ . ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ സംബന്ധിച്ച് ഭരണകൂടം, പോലീസ്, ഇന്റലിജൻസ്, മൾട്ടി കൾച്ചറൽ ഏജൻസികൾ തുടങ്ങിയവർ വിഷയം ആഴത്തിൽ പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാദൃശ്ചികമായി സംഭവിക്കുന്നതല്ല ഇതെന്നും അതുകൊണ്ട് തന്നെ വിഷയത്തെ ഗൗരവത്തോടെ തന്നെയാണ് സമീപിക്കുന്നതെന്നും ഹൈക്കമ്മീഷണർ വ്യക്തമാക്കി.
ഓസ്ട്രേലിയയുടെ അടുത്ത സുഹൃത്താണ് ഇന്ത്യ. ദൃഢമായ നയതന്ത്രബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ഇന്ത്യയെ എന്നും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലെ തന്നെ ഉയർന്ന ഘട്ടത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം. എന്ന് കരുത് വിശ്രമിച്ചിരിക്കാതെ കൂടുതൽ കാര്യങ്ങൾ ചെയ്യും. ഭാവിയിലേക്കായി നയതന്ത്രബന്ധം ദൃഢപ്പെടുത്തണമെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞതെന്നും ഫിലിപ്പ് ഗ്രീൻ പറഞ്ഞു.















