കൊച്ചി: കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 100 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഗ്രാമിന് 5,765 രൂപയായി. പവന് 800 രൂപ വർദ്ധിച്ച് 46,120 രൂപയായി.
വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് രണ്ട് രൂപയുടെ വർദ്ധനവാണുണ്ടായത്. 79 രൂപയാണ് വെള്ളിയുടെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി സ്വർണവില ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെട്ടെന്നുള്ള കുതിപ്പ്.















