ന്യൂഡൽഹി:കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് തനിക്കെതിരെ നൽകിയ മാനനഷ്ട പരാതിയെ ചോദ്യം ചെയ്ത് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സമർപ്പിച്ച ഹർജി ഡൽഹി കോടതി തള്ളി.
മാനനഷ്ടക്കേസിൽ അശോക് ഗെലോട്ടിനെ വിളിച്ചുവരുത്തിയ മജിസ്‌റ്റീരിയൽ കോടതി ഉത്തരവ് അഡീഷണൽ സെഷൻസ് കോടതി ശരിവച്ചു, മുൻ ഉത്തരവിന് വസ്തുതാപരമായ പിഴവുകളോ നിയമവിരുദ്ധതയോ കണ്ടെത്തലിലെ അനൗചിത്യമോ ഉണ്ടായിട്ടില്ലെന്ന് ജഡ്ജി എം.കെ.നാഗ്പാൽ ചൂണ്ടിക്കാട്ടി.
സഞ്ജീവനി കുംഭകോണവുമായി ബന്ധപ്പെട്ട് അശോക് ഗെഹ്‌ലോട്ട് നടത്തിയ ആരോപണത്തെതുടർന്നാണ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മാനനഷ്ട പരാതി നൽകിയത്.















