മലയാളികളുടെ സ്വന്തം ഉണ്ണിമുകുന്ദൻ നായകനായി എത്തുന്ന ജയ് ഗണേഷ് പ്രേക്ഷകരുടെ മുന്നിലേക്ക്. രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ അടുത്ത വർഷം ഏപ്രിൽ 11-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഒരിടവേളയ്‌ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക ജോമോൾ ജയ് ഗണേഷിലൂടെ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. മഹിമ നമ്പ്യാർ ആണ് ചിത്രത്തിലെ നായിക.
തന്റെ കരിയറിലെ വ്യത്യസ്തമായ വേഷമായിരിക്കും ജയ് ഗണേഷിൽ അവതരിപ്പിക്കുന്നതെന്ന് ഉണ്ണിമുകുന്ദൻ നേരത്തെ അറിയിച്ചിരുന്നു. നവംബർ 11-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചന്ദു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.