പാലക്കാട്: രാജ്യത്തെ കായിക പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ചത്തിൽ സന്തോഷമെന്ന് ലോംഗജംപ് താരം മുരളീ ശ്രീശങ്കർ. കേരളത്തിൽ നിന്ന് അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഏകവ്യക്തിയാണ് ശ്രീശങ്കർ. ഹാങ്ചൗ ഏഷ്യൻ ഗെയിംസിലെയും ഏഷ്യൻ അത്‌ലറ്റിക് മീറ്റിലെയും വെള്ളി മെഡൽ നേട്ടമാണ് ശ്രീശങ്കറിനെ നാമനിർദ്ദേശം ചെയ്യാൻ കാരണം.
ഇത്തവണ ആവശ്യത്തിന് മെഡൽ ഉള്ളതിനാൽ അർജുന അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ശ്രീശങ്കർ പറഞ്ഞു. കായികതാരങ്ങളുടെ വളർച്ചയ്‌ക്ക് സംസ്ഥാന സർക്കാർ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്താൻ തയ്യാറാകണം. അതിന് പുറമെ താരങ്ങൾക്ക് വേണ്ടി ഒരു പ്രത്യേക കായികനയം സർക്കാർ പ്രഖ്യാപിക്കണം. മികച്ച പരിശീലന സൗകര്യവും പിന്തുണയും ലഭിച്ചാൽ ഉയർന്നുവരാൻ കഴിയുന്ന നിരവധി താരങ്ങൾ നമുക്ക് ചുറ്റിലുമുണ്ടെന്നും ശ്രീശങ്കർ കൂട്ടിച്ചേർത്തു.
അർജുന അവാർഡ്:
മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (അന്ധ ക്രിക്കറ്റ്), ഓജസ് പ്രവീൺ ഡിയോട്ടലെ, അദിതി ഗോപിചന്ദ് സ്വാമി (അമ്പെയ്‌ത്ത്), ശീതൾ ദേവി (പാരാ അമ്പെയ്‌ത്ത്), പരുൾ ചൗധരി, എം ശ്രീശങ്കർ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിംഗ്), ആർ വൈശാലി (ചെസ്സ്) , ദിവ്യകൃതി സിംഗ്, അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോൺ ബോൾ), ഐശ്വരി പ്രതാപ് സിംഗ് തോമർ (ഷൂട്ടിംഗ്), ആന്റിം പംഗൽ (ഗുസ്തി), അയ്ഹിക മുഖർജി (ടേബിൾ ടെന്നീസ്).















