നാനും റൗഡി താൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ലവ് ഇൻഷുറൻസ് കോർപ്പറേഷൻ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്ന് നടന്നു. ചിത്രത്തെ സംബന്ധിച്ച് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. ലവ് ടുടേ എന്ന ചിത്രത്തിന് ശേഷം നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ നായകനാകുന്ന ചിത്രം കൂടിയാണ് ഇത്. എസ്‌ജെ സൂര്യയും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക.
View this post on Instagram
വിഘ്നേഷ് ശിവനും ലളിത് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പൂജ ചെന്നൈയിൽ ലളിതമായ ചടങ്ങുകളോടെ നടന്നു വിഘ്‌നേഷ് ശിവനാണ് ചിത്രത്തിന്റെ പൂജാ വിശേഷങ്ങളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘എന്റെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് ദൈവത്തിന് നന്ദി’ എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ച് വിഗ്നേഷ് കുറിച്ചത്.
സിനിമയുടെ പൂജാ വിശേഷങ്ങളും ചിത്രങ്ങളും പ്രദീപ് രംഗനാഥനും പങ്കുവെച്ചു. ലവ് ഇൻഷുറൻസ് കോർപ്പറേഷൻ തന്റെ കരിയറിലെ ഒരു പുതിയ തുടക്കമാണെന്നും ഒരു വലിയ ക്യാൻവാസ്, ഒരുപാട് സ്വപ്‌നങ്ങളും ഈ സിനിമയ്‌ക്ക് പിന്നിലുണ്ട്. ഇത് സാധ്യമാക്കിയ എന്റെ പ്രേക്ഷകർക്ക് നന്ദി എന്നായിരുന്നു താരം കുറിച്ചു.















