വയനാട്: സ്വകാര്യ ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. വൈത്തിരി സ്വദേശി അരുൺ ആന്റണിയാണ് പിടിയിലായത്. കാട്ടിക്കുളം ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നും പ്രതിയെ പിടികൂടിയത്.
250 ഗ്രാം കഞ്ചാവാണ് അരുൺ ആന്റണിയിൽ നിന്നും എക്‌സൈസ് സംഘം കണ്ടെത്തിയത്. തുടർനടപടിയുടെ ഭാഗമായി പ്രതിയെ മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.















