ഹൈദരബാദ്: തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം സന്ദർശിച്ച് നടി ദീപിക പദുകോൺ. മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമായിരുന്നു താരം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ദീപികയും കുടുംബവും ദർശനത്തിന് എത്തിയത്. ഇന്നലെ ദീപികയും സഹോദരിയും ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെ മാതാപിതക്കൾക്കൊപ്പമാണ് ദീപികയും അനുജത്തിയും ദർശനം നടത്തിയത്. ദർശനത്തിന് ശേഷം ആരാധകരോട് സംവദിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു. ഇന്നലെ ദീപികയും അനുജത്തിയും തിരുപ്പതിയിലേയ്‌ക്കുള്ള പടികൾ ചവിട്ടുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. ഇന്നലെ ഇരുവരും ക്ഷേത്രത്തിലേക്ക് പടി ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ടര മണിക്കൂറോളം നടന്നാണ് താരങ്ങൾ തിരുപ്പതിയിലെത്തിയത്. തുടർന്ന് ക്ഷേത്രത്തിലെ പൂജകളിൽ ഇരുവരും പങ്കെടുക്കുകയും ചെയ്തു.















