കമ്യൂണിസ്റ്റുകാർ വിരട്ടിയപ്പോള്‍ കേന്ദ്രം വഴങ്ങിയെന്ന വാദം കയ്യിൽ വച്ചാൽ മതി; തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കിയ ധനമന്ത്രിക്ക് നന്ദി: വി മുരളീധരൻ

Published by
Janam Web Desk

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിന്റെ തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് നന്ദി അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യം മുരളീധരൻ അറിയിച്ചത്.

പിണറായി സ്തുതി പാഠകരായ ചില മാദ്ധ്യമങ്ങൾ കമ്യൂണിസ്റ്റുകാര്‍ വിരട്ടിയപ്പോള്‍ കേന്ദ്രം വഴങ്ങിയെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നു. സിപിഎമ്മിന്റെ കൊടുകാര്യസ്ഥത മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മോദി സർക്കാർ കേരളത്തെ രക്ഷിച്ചിരിക്കുകയാണ്. സർക്കാരിന്റെ ധൂർത്തും തോന്നിവാസവും കാരണം സംസ്ഥാനത്ത് വർദ്ധിച്ച സാമ്പത്തിക പ്രതിസന്ധികളുടെ ഇരയായത് കേരളത്തിലെ സാധാരണ ജനങ്ങളാണ്. സംസ്ഥാനത്തെ ജനതയുടെ പ്രയാസം മനസിലാക്കിയാണ് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചത്. അവശ്യ സമയത്ത് ഇടപെട്ട കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നന്ദി അറിയിക്കുന്നതായും വി. മുരളീധരൻ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും, ജനജീവിതം ദുരിതത്തിലാക്കിയത് എങ്ങനെയെന്ന് കഴിഞ്ഞദിവസം നിര്‍മ്മലാ ജിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തി. ക്രിസ്മസ് –പുതുവത്സര വിപണിയടക്കം തടസപ്പെടുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാക്കാമെന്ന് ധനമന്ത്രി വാക്ക് നൽകുകയും ചെയ്തു. അങ്ങനെയാണ് കിഫ്ബി വഴിയുള്ള വായ്പയുടെ തിരിച്ചടവിന് സാവകാശം നൽകാൻ തീരുമാനമായത്. ”നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്‌ട്രീയ വൈരാഗ്യം ” തീര്‍ക്കുന്നു എന്ന പിണറായി വിജയന്‍റെ വ്യാജ പ്രചാരണം ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് ഉറപ്പാണ്. പിണറായി സ്തുതി പാഠകരായ ചില മാദ്ധ്യമങ്ങള്‍ ‘കമ്യൂണിസ്റ്റുകാർ വിരട്ടിയപ്പോള്‍ കേന്ദ്രം വഴങ്ങി” എന്നെല്ലാം വാര്‍ത്ത നല്‍കുന്നുമുണ്ട്! പ്രതിസന്ധി ഘട്ടത്തില്‍ കൈവിടുകയല്ല, കൈപിടിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വഴിയുള്ള കടമെടുപ്പിന്‍റെ തിരിച്ചടവിന് താക്കാലിക ഇളവ് നല്‍കുകയാണ് ചെയ്തതെന്ന് വ്യക്തമാക്കട്ടെ…മുരളീധരൻ കുറിച്ചു.

Share
Leave a Comment