തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ പൊതുയിടങ്ങളിലും ജനവാസ പ്രദേശങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ കടുത്ത നടപടിയെടുക്കാൻ തീരുമാനിച്ച് നഗരസഭ. മാലിന്യം ആരെങ്കിലും വലിച്ചെറിയുകയോ കത്തിക്കുകയോ കണ്ടാൽ അതിന്റെ ഫോട്ടോ എടുത്ത് നഗരസഭയ്‌ക്ക് കൈമാറുകയാണെങ്കിൽ 2,500 രൂപ പാരിതോഷികമായി ലഭിക്കുമെന്ന് നഗരസഭ അറിയിച്ചു. ആരോഗ്യവിഭാഗത്തിന്റെ വാട്‌സപ്പ് നമ്പറായ 8089081316 എന്ന നമ്പറിൽ ചിത്രങ്ങൾ അയക്കാം. നിയമലംഘനം ആരോഗ്യവകുപ്പിനെ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ പുറത്തറിയിക്കില്ലെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. വാട്‌സ്ആപ്പ് നമ്പറിന്റെ പ്രദർശനവും പാരിതോഷിക തുകയുടെ പ്രഖ്യാപനവും നഗരസഭാ ചെയർപേഴ്‌സൺ നിർവ്വഹിച്ചു.