വിദേശരാജ്യങ്ങളിലെ ജീവിതം സ്വപ്‌നം കണ്ടുനടക്കുന്ന നിരവധി പേർ നമ്മുടെ കൂട്ടത്തിലുണ്ട്. വ്യത്യസ്തമായ സംസ്‌കാരവും കാലാവസ്ഥയും മെച്ചപ്പെട്ട ജീവിതരീതിയും ആഗ്രഹിച്ചാണ് പലരും കടൽ കടക്കാൻ ആഗ്രഹിക്കുന്നത്. കുടുംബവും കുട്ടികളുമൊക്കെയായി ഏതെങ്കിലുമൊരു വിദേശരാജ്യത്ത് സെറ്റിലാകാൻ എന്താണ് വഴിയെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. അത്തരക്കാർക്ക് അനുയോജ്യമായ ചില രാജ്യങ്ങൾ പരിചയപ്പെടാം. കുറഞ്ഞ ജീവിതച്ചിലവാണെന്നതാണ് ഈ രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.
വിയറ്റ്‌നാം:
എല്ലാംകൊണ്ടും ശരാശരി പ്രവാസിയുടെ ആവശ്യകതകൾ അനുവർത്തിക്കുന്ന സ്ഥലമാണ് വിയറ്റ്‌നാം. തെക്കുവശത്ത് ഹോ ചി മിൻ എന്ന നഗരവും തലസ്ഥാനമായ ഹനോയ് വടക്ക് വശത്തുമാണ് സ്ഥിതിചെയ്യന്നത്. രാജ്യത്തിന്റെ മധ്യഭാഗത്ത് ഡാ നാങ് എന്ന നഗരവുമുണ്ട്. തൊഴിൽ കണ്ടെത്താൻ ഈ നാല് നഗരങ്ങൾ സഹായിക്കും. വിയറ്റ്‌നാമിന്റെ ഗ്രാമീണ മേഖലകളിലേക്ക് ചെല്ലുന്തോറും ജീവിതച്ചിലവ് വളരെ കുറഞ്ഞുവരും. ഇന്ത്യയിലെ പത്ത് രൂപയെന്നത് 2911 വിയറ്റ്‌നാമീസ് ഡോംഗിന് തുല്യമാണ്. അതിനാൽ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് അനുയോജ്യമാണിവിടം.
കോസ്റ്ററിക്ക:
സെൻട്രൽ അമേരിക്കയിലെ ഏറ്റവും പോപ്പുലറായ രാജ്യങ്ങളിലൊന്നാണിത്. നിബിഡ വനങ്ങൾ, ഉഷ്ണമേഖലകളിലെ ബീച്ചുകൾ, സൗഹാർദ്ദം നിറഞ്ഞ പ്രദേശവാസികൾ എല്ലാം നിങ്ങളെ വരുതിയിലാക്കും. സ്‌കൂബ ഡൈവിംഗുമായി ബന്ധപ്പെട്ട് നിരവധി ജോലികൾ ഇവിടെ ലഭ്യമാണ്. ഇന്ത്യയിലെ പത്ത് രൂപ ഇവിടുത്തെ 633 കോസ്റ്ററിക്ക കോളന് തുല്യമാണ്.
ബൾഗേറിയ:
ഇവിടെ ജീവിതച്ചിലവ് കുറവാണെന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. കാരണമിതൊരു യൂറോപ്യൻ രാജ്യമാണ്. യൂറോപ്പിൽ പോകാനും ജീവിക്കാനും ആഗ്രഹിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി യാത്രക്കാർക്ക് ഈ രാജ്യം തിരഞ്ഞെടുക്കാം.
സൗത്ത് കൊറിയ:
ഈ രാജ്യത്ത് ജീവിതച്ചിലവ് കുറവല്ലെങ്കിലും ഉയർന്ന വരുമാനവും മികച്ച അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ആനുകൂല്യങ്ങളുമുണ്ടെന്നതിനാൽ പ്രവാസികൾക്ക് ഇവിടം തിരഞ്ഞെടുക്കാവുന്നത്. പല ജോലികളും താമസസൗകര്യം സൗജന്യമായി അനുവദിക്കുന്നതാണ്. അതിമനോഹരമായ ഭൂപ്രകൃതിയും അത്യന്തം രുചികരമായ ഭക്ഷണങ്ങളും കൊറിയയുടെ പ്രത്യേകതയാണ്.
തായ്‌ലാൻഡ്:
ബജറ്റ് ഫ്രണ്ട്‌ലി യാത്രപോകണോ.. എങ്കിൽ വിട്ടോളൂ തായ്‌ലാൻഡിലേക്ക്.. വൻ നഗരങ്ങളായ ബാങ്കോക്കിലും ചിയാംഗ് മായിലും അടക്കം ചെലവ് കുറവാണെന്നതാണ് തായ്‌ലാൻഡിന്റെ പ്രത്യേകത. ലോകത്തിന്റെ പലയിടങ്ങളിലുള്ള ബീച്ച് റിസോർട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ തായ്‌ലാൻഡിൽ വളരെ കുറഞ്ഞ നിരക്കാണ്.
പോളണ്ട്:
യൂറോപ്യൻ രാജ്യത്തേക്ക് പോകാനാഗ്രഹിക്കുന്നവരാണെങ്കിൽ പോളണ്ടിലേക്ക് പോകാം. ജർമ്മനിയുടേതിനേക്കാൾ പകുതി ചിലവ് മാത്രമേ പോളണ്ടിലുള്ളൂ.
മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ജീവിതച്ചിലവ് കുറവാണെന്നത് പോലെ തന്നെ കിട്ടുന്ന വരുമാനവും കുറവാകാൻ സാധ്യതയുണ്ട്. എങ്കിലും അതത് രാജ്യങ്ങളിലെ ഉയർന്ന തൊഴിൽ സാധ്യതകൾ നമുക്ക് മുന്നിലുണ്ടെന്നത് വിസ്മരിക്കേണ്ടതില്ല. വിദേശത്ത് ജോലി ചെയ്യുന്നതിന് മുമ്പ് https://www.nationalbackgroundcheck.com/ എന്ന വെബ്‌സൈറ്റ് പരിശോധിച്ച് സംശയങ്ങൾ ദൂരീകരിക്കുക.