തിരുവനനന്തപുരം: വിദ്യാഭ്യാസരംഗത്തെ രാഷ്‌ട്രീയവൽക്കരണത്തിനെതിരെ അനന്തപുരിയിൽ കോൺക്ലേവ് സംഘടിപ്പിക്കും. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നാളെ രാവിലെ 11 മണിക്കാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ നയ വൈകല്യങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന കോൺക്ലേവിൽ നാല് മുൻ വൈസ് ചാൻസലർമാർ പങ്കെടുക്കും.
ഡൽഹി ഗാന്ധിഭവൻ യൂണിവേഴ്സിറ്റി മുൻ ഡയറക്ടർ ഡോ. രാധാകൃഷ്ണൻ, കേരള സർവകലാശാല മുൻ വിസി ഡോ. ആർ ജയകൃഷ്ണൻ, സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വിസി ഗോപകുമാർ, കാലികറ്റ് സർവകലാശാല മുൻ വിസി ഡോ. അബ്ദുൽ സലാം എന്നിവരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.
കേരളത്തെ ഒരു നോളജ് ഇക്കോണമിയായി പരിവർത്തനപ്പെടുത്തുമെന്ന പ്രഖ്യാപനം ജലരേഖയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു. 2020-ൽ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ പോലും നടപ്പിലാക്കിയിട്ടില്ല.
വിദ്യാഭ്യാസരംഗത്തെ രാഷ്‌ട്രീയവൽക്കരണത്തിനെതിരെയുള്ള ഇത്തരം പ്രവൃത്തികളെ പൊതുസമൂഹം പ്രതിരോധിക്കേണ്ടത് അനിവാര്യമായി തീർന്നിരിക്കുകയാണ്. അതിന്റെ ഭാഗമായി വിദ്യാഭ്യാസ വിചക്ഷണരും മുൻ വൈസ് ചാൻസലർമാരും ഉൾപ്പെടെ ഒരു വലിയ സമൂഹമാണ് ഒത്തുചേരുന്നത്. എല്ലാവരും ഈ കൂട്ടായ്മയിൽ അണിചേരണമെന്ന് അഭ്യർത്ഥിച്ചു.