അമിതാഭ് ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയും അഭിനയത്തിലേക്ക് ചുവട് വയ്‌ക്കുന്നു. ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുംബൈ ധീരുബായി അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മ്യൂസിക്കൽ ഡ്രാമയിലാണ് താരപുത്രി പ്രധാന റോളിലെത്തിയത്.
അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യയുടെ അഭിനയ വീഡിയോ ഇതിനകം വലിയ രീതിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വാർഷികാഘോഷങ്ങൾ ബോളിവുഡിലെ മിക്ക താരങ്ങളും സ്കൂളിലെത്തിയിരുന്നു. സെലിബ്രറ്റികളുടെ മക്കൾ പഠിക്കുന്ന സ്കൂളെന്ന ഖ്യാതിയും ധീരുബായി അംബാനി സ്കൂളിനുണ്ട്.
ഐശ്വര്യയും അഭിഷേകും മകളുടെ പ്രകടനം കണ്ട് ആരവും മുഴക്കുന്നുണ്ടായിരുന്നു. 12-വയസുകാരിയുടെ പ്രകടനം വലിയ കൈയടികൾ നേടി. ഭാവിയിൽ നായികയാകാനുള്ള കഴിവ് ആരാധ്യയ്‌ക്കുണ്ടെന്നാണ് കുഞ്ഞിനെ പ്രശംസിച്ചവർ ഒരേ സ്വരത്തിൽ പറയുന്നത്. അവളുടെ ആത്മവിശ്വാസവും പ്രശംസ അർഹിക്കുന്നുണ്ടെന്നാണ് അവരുടെ വാദം.
മകളുടെ പ്രകടനം ഫോണിൽ പകർത്തുന്ന ഐശ്വര്യയെയും വേദിയിൽ കണ്ടു. ഷാരൂഖ് ഖാനും ഗൗരി ഖാനും മകൻ അബ്രാമിന്റെ പ്രകടനം കാണാനെത്തിയിരുന്നു. ഇവർക്കൊപ്പം കരീന കപ്പൂറും മകൻ തൈമൂറിന്റെ ഡ്രാമയ്‌ക്ക് സാക്ഷിയാകാൻ എത്തിയിരുന്നു.
Ate and left no crumbs 👏🏽
Mother Aaradhya Rai Bachchan y’all 😭❤️#AishwaryaRaiBachchan #aaradhyabachchan pic.twitter.com/WZhum1I0T4
— AISHWARYA RAI 💙 (@my_aishwarya) December 15, 2023
“>
Acting peaked here 🥹😭…
I’m sorry all those other star kids must take notes from her 😃🤌🏻
.
.#aaradhya#AishwaryaRaiBachchan #AishwaryaRai #Archies pic.twitter.com/JXrLR6uNwM— Varun (@stayhappyhuman) December 15, 2023
“>