കോട്ടയം: അമ്മത്തൊട്ടിലിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് കുട്ടിയെ കണ്ടത്.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു.