തിരുവന്തപുരം: നവകേരള സദസിനിടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്‌ക്ക് മാറ്റി. രക്തസമ്മർദ്ദത്തിലുണ്ടായ വ്യത്യാസം കാരണം ഇന്നലെയായിരുന്നു അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ നിരീക്ഷണത്തിലുള്ള മന്ത്രിയ്‌ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.