ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് തമിഴ് സിനിമാ നടൻ ശരത് കുമാർ. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഭാരതം തലയുയർത്തി നിൽക്കുന്നതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ലോക നേതാക്കൾ അദ്ദേഹത്തോടൊപ്പം നിൽക്കാൻ മത്സരിക്കുകയാണെന്നും ശരത് കുമാർ പറഞ്ഞു. എഐഎസ്എംകെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം.
ലോകത്തിന്റെ ഏത് ഭാഗത്ത് ചെല്ലുമ്പോഴും ഭാരതീയൻ എന്ന നിലയിൽ ഇപ്പോൾ നമുക്ക് ബഹുമാനം ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിനുള്ള പ്രധാന കാരണം. അത് തുറന്നുപറയുന്നതിൽ ആരും മടി കാണിക്കേണ്ടതില്ല. ദുബായിൽ നടന്ന പരിസ്ഥിതി ഉച്ചകോടിയിലെത്തിയ പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാൻ മത്സരിക്കുകയാണ് അവിടെയെത്തിയ ലോകനേതാക്കൾ. ഇത് പറഞ്ഞതുകൊണ്ട് ആർക്കും വോട്ട് ചെയ്യണമെന്ന് താൻ ആവശ്യപ്പെടില്ല. പക്ഷെ നല്ല നേതാക്കളെ അംഗീകരിക്കണം. പ്രധാനമന്ത്രിയെ പുകഴ്‌ത്തിയതുകൊണ്ട് താൻ ബിജെപിക്കൊപ്പം പോകുമെന്നാകും പലരും പ്രചരിപ്പിക്കാൻ പോകുന്നത്. അത്തരത്തിൽ പ്രചരിപ്പിച്ചാലും ഒരു പ്രശ്‌നവും തനിക്കില്ല. ശരത് കുമാർ പറഞ്ഞു.
True words about PM @narendramodi Ji from Sh @realsarathkumar Avl🙏🙏🙏
pic.twitter.com/dRhsy20BHq— Amar Prasad Reddy (@amarprasadreddy) December 10, 2023
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ ബിജെപിയെ പ്രശംസിച്ച് ശരത് കുമാർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി യോഗത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചുകൊണ്ട് പ്രസംഗിച്ചിരിക്കുന്നത്. എഐഎസ്എംകെ എന്ന ആൾ ഇന്ത്യ സമത്വ മുന്നണി കക്ഷിയുടെ സ്ഥാപകനും നിലവിലെ അദ്ധ്യക്ഷനുമാണ് നടൻ ശരത് കുമാർ. 2007 ലാണ് പാർട്ടി സ്ഥാപിക്കപ്പെട്ടത്.















