സലാർ പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രശാന്ത് നീലിന്റെ മറ്റൊരു ചിത്രത്തിന്റെ അപ്‍ഡേഷൻ പുറത്ത്. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിന്റെ ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പ്രശാന്ത് നീലാണ്. ശ്രീ മുരളി പോലീസ് വേഷത്തിലാണ് എത്തുന്നത്.
ബഗീരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2020 ലാണ് പുറത്ത് വിട്ടത്. സമൂഹം ഒരു വനമായി മാറുമ്പോൾ ഒരേയൊരു വേട്ടമൃഗം മാത്രം നീതിക്കായി ഗർജിക്കുമെന്ന അടിക്കുറിപ്പായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. കെജിഎഫ് പോലെ തന്നെ ചിത്രം ഒരു ഗംഭീര ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിൽ പ്രകാശ് രാജ്, രുക്മിണി വാസന്ത് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്.















