ദിസ്പൂർ ; രണ്ട് മാസത്തിനുള്ളിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഫെബ്രുവരിയിൽ അസം അസംബ്ലി സമ്മേളനത്തിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കാനാണ് തീരുമാനം .
നിരവധി വ്യക്തികളുമായും സംഘടനകളുമായും മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് ബിൽ വികസിപ്പിച്ചതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.”ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബിൽ ഫെബ്രുവരി 4 ന് അസം നിയമസഭാ വേദിയിൽ അവതരിപ്പിക്കും . സംസ്ഥാനത്തിനകത്തെ ലൗ ജിഹാദ് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചില വ്യവസ്ഥകളും ഈ നടപടിയിൽ ഉൾപ്പെടുത്തും “- മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിലധികം വിവാഹങ്ങൾ നടത്തുന്നത് തടയുന്ന നിർദിഷ്ട നിയമത്തെക്കുറിച്ച് അഭിപ്രായം തേടിയുള്ള പൊതു അറിയിപ്പിന് മറുപടിയായി ഭരണകൂടത്തിന് 149 ശുപാർശകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഈ ശുപാർശകളിൽ 146 എണ്ണവും പൊതുജനങ്ങളുടെ വിശാലമായ പിന്തുണ പ്രകടമാക്കുന്നതാണ് . ബില്ലിന് എതിരാണെന്ന് മൂന്ന് മുസ്ലീം സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 21 നാണ്, ബഹുഭാര്യത്വം നിരോധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസ്ഥാന ഭരണകൂടം നോട്ടീസ് പ്രസിദ്ധീകരിച്ചത് .ത്തരമൊരു നിയമം പാസാക്കുന്നതിന് അസം സംസ്ഥാന നിയമസഭയുടെ നിയമനിർമ്മാണ അധികാരത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഒരു വിദഗ്ധ സംഘത്തെയും രൂപീകരിച്ചിരുന്നു.