തൃശൂർ: അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളുടെ വഴി തടഞ്ഞ് ഒറ്റയാൻ. രണ്ട് മണിക്കൂറോളമാണ് ഒറ്റയാനായ കട്ടപ്പ വഴി തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയത്. അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്ക് പോസ്റ്റിന് സമീപത്തായാണ് റോഡിന് കുറുകെ ഒറ്റയാൻ തമ്പടിച്ചത്.
എണ്ണപ്പന റോഡിലേക്ക് തള്ളിയിടുകയും റോഡിൽ നിന്ന് മാറാതെ കുറുകെ നിൽക്കുകയും ചെയ്തു. ആന മാറുന്നതും കാത്ത് നിരവധി വാഹനങ്ങളാണ് റോഡിൽ നിർത്തിയിട്ടിരുന്നത്.
നിരവധി വിനോദസഞ്ചാരികളും പ്രദേശവാസികളും കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടിലായി. കുറച്ച് ദിവസങ്ങളായി ഒറ്റയാൻ പ്രദേശത്ത് തന്നെ നിലയുറിപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.















