ഗർഭകാലത്ത് പോഷകഘടകങ്ങളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. അമ്മമാരുടെ ആരോഗ്യം പോലെ തന്നെ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും മുഖ്യമാണ്. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പലരിലും ഉയരുന്നത് കാണപ്പെടാറുണ്ട്. ഇത്തരം അവസ്ഥകൾ പ്രസവം ബുദ്ധിമുട്ടിലാക്കുന്നു. ഈ അവസ്ഥകൾ ഒഴിവാക്കാനായി പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അറിയാം..
പ്രോട്ടീൻ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കുഞ്ഞിന്റെ വളർച്ചയ്‌ക്കേറെ സഹായിക്കുന്ന ആഹാരങ്ങളാണ്. കടല, പരിപ്പ്, മറ്റു പയറുവർഗങ്ങൾ എന്നിവയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ ഭക്ഷണത്തിലുൾപ്പെടുത്താൻ ശ്രദ്ധിക്കാം.
നാരുകൾ
ഗർഭിണികൾ പലപ്പോഴും അനുഭവിക്കുന്ന ഒന്നാണ് ദഹന പ്രശ്നങ്ങൾ. അതിനാൽ തന്നെ ഇടവിട്ടുള്ള സമയങ്ങളിൽ നാരുകൾ അടങ്ങിയിട്ടുള്ള ഫലവർഗങ്ങൾ കഴിക്കാം.
മഗ്നീഷ്യം
ഗർഭസ്ഥ ശിശുവിന്റെ എല്ലുകളുടെയും പേശികളുടെയും വളർച്ചയ്‌ക്കും ആരോഗ്യത്തിനും ഗർഭിണികൾ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
ധാന്യങ്ങൾ
ഫൈബറുകളും, വിറ്റാമിനുകളും ധാരാളം അടങ്ങിയവയാണ് ധാന്യങ്ങൾ. ഇവ കഴിക്കുന്നത് കുഞ്ഞുങ്ങളുടെ വളർച്ചയെ സഹായിക്കുന്നു.
Note: എല്ലാ ഭക്ഷണങ്ങളും ഗർഭകാലത്ത് സ്ത്രീകൾക്ക് കഴിക്കാൻ കഴിഞ്ഞെന്നു വരില്ല. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം ഓരോ ഭക്ഷണവും തിരഞ്ഞെടുക്കുക.















