എറണാകുളം: കാലടിയിൽ പെട്രോൾ പമ്പിലെ ജീവനക്കാരെ ആക്രമിച്ച് മദ്യപ സംഘം. മൂന്ന് പേർ ചേർന്ന് പമ്പിലെ മാനേജരെയും ജീവനക്കാരെയും ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിൽ കാലടി മേക്കലടി സ്വദേശി ബിനുവിനും സുഹൃത്തുക്കളായ മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ബിനുവിന്റെ സുഹൃത്തിന്റെ ഭാര്യയെ പമ്പിലെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തിലാണ് പമ്പ് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്.















