കാസർകോട്: കാഞ്ഞങ്ങാട് യുവതിയെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു. ഹോസ്ദുർഗിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ചയായിരുന്നു പീഡനം നടന്നത്. സംഭവത്തിൽ യുവതി കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുർഗ് പോലീസിൽ പരാതി നൽകി.
യുവതിയുടെ പരാതിയെ തുടർന്ന് പ്രതി മജീദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയും യുവതിയും മുൻ പരിചയമുണ്ടായിരുന്നു. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിലായിരുന്നു പ്രതി യുവതിയുമായി പരിചയം സ്ഥാപിച്ചത്. ഈ പരിചയത്തിലാണ് യുവതിയെ കാറിൽ കയറ്റിക്കൊണ്ടുപോയത്. മൂന്നു കുട്ടികളുടെ അമ്മയാണ് യുവതി.