മെക്സിക്കോ: ക്രിസ്‌മസിന് മുന്നോടിയായി നടന്ന ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ സാൽവറ്റിയേറ പട്ടണത്തിലാണ് ആക്രമണം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന മതസമ്മേളനത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ആറംഗ സംഘം വേദിയിലേക്ക് അതിക്രമിച്ച് കയറുകയും ആളുകൾക്കിടയിലേക്ക് വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. നൂറോളം പേരാണ് സംഭവസമയത്ത് ഹാളിലുണ്ടായിരുന്നത്.
അടുത്തിടെ, മെക്സിക്കോയിൽ നിരവധി അക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം അക്രമ സംഭവങ്ങൾ വളരെ ഖേദകരമാണെന്നും സാൽവറ്റിയേറ മേയർ ജർമ്മൻ സെർവാന്റസ് പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം മൊക്സിക്കോയിൽ ഇതുവരെ 3,029 പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.