കളിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ നായ്കുട്ടികളുടെ കൂടിന് തീയിട്ടു. നാല് നായ്കുട്ടികൾ വെന്തുമരിച്ചു. കാൺപൂറിലെ കിഡ്വായ് നഗർ പ്രദേശത്തെ പാർക്കിലായിരുന്നു സംഭവം. 8-10 വയസിനും മദ്ധ്യേ പ്രായമുള്ള കുട്ടികളാണ് സംഭവത്തിന് പിന്നിൽ. ചണവും പുല്ലും കൊണ്ടുണ്ടാക്കിയ താത്കാലിക കൂടിനാണ് ഇവർ തീയിട്ടത്.
പാർക്കിലുണ്ടായിരുന്ന ചിലർ പിടികൂടിയപ്പോഴാണ് ഇതിലൊരു കുട്ടി സംഭവത്തെക്കുറിച്ച് പറഞ്ഞത്. ഒരാൾ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണ് തീപ്പെട്ടി. ഇതിന് പിന്നാലെ ഇത് കത്തിച്ച് കൂട്ടിലേക്ക് എറിയുകയായിരുന്നു.നായ്കുട്ടികളുടെ നിലവിളി കേട്ട് പാർക്കിലുണ്ടായിരുന്നവർ ഓടിക്കുടി, ബക്കറ്റിൽ കൊണ്ടുവന്ന വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും നായ്കുട്ടികൾ പൊള്ളലേറ്റ് ചത്തിരുന്നു.
പ്രദേശത്തുള്ളവരാണ് തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ നായ്കുട്ടികൾക്ക് താത്കാലിക കൂടൊരിക്കിയത്. ഇതാണ് കുട്ടികളുടെ സംഘം തീയിട്ട് നശിപ്പിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി.















