കൊല്ലം: റോഡരികിൽ നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ മർദ്ദിച്ച ഗൺമാനെ വീണ്ടും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാൻ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നൽകുന്ന വിശദീകരണം. തന്റെ മുൻപിൽ കണ്ട കാര്യമാണ് പറയുന്നത്. ദൃശ്യമാദ്ധ്യമങ്ങളും പത്രവും കണ്ടിട്ടില്ലെന്നും അവ പരിശോധിക്കേണ്ട കാര്യം തനിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ നവകേരള സദസിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തിപരമായി പലരും പല അഭിപ്രായങ്ങളും പറയുമെന്നായിരുന്നു എസ്‌ക്കോർട് ഉദ്യോഗസ്ഥന്റെ ഭീഷണി ഫേസ് ബുക്ക് പോസ്റ്റ് സംബന്ധിച്ചുള്ള ചോദ്യത്തിനുള്ള മറുപടി. ഉദ്യോഗസ്ഥന്റെ വെല്ലുവിളി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്ന പ്രസ്താവനയോടെ ചോദ്യത്തോരത്തോടെയാണ് മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനം ആരംഭിച്ചത്.