ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ നിറവേറ്റുന്നത് ചരിത്രപരമായ കടമയെന്ന് രാജ്യസഭാംഗമായ ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. സര്‍വകലാശാലകളുടെ ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ കെ.എസ്.യു ഒന്നും മിണ്ടുന്നില്ല. ഗവർണറുടെ കസറത്തിന് കോൺഗ്രസ് കൈയടിക്കുകയാണ്.
ഗവർണറുമായി കോൺഗ്രസിന് മുഹബത്താണ്. സർവകശാലായിൽ ബി.ജെ.പി പേരുകൾ നൽകുന്ന പോലെ കോൺഗ്രസും ഗവർണറിന് പേരുകൾ നൽകുന്നു. കാലിക്കറ്റ് സർവകലാശാലയിൽ യു.ഡി.എഫ് പേരുകൾ വന്നത് എങ്ങനെയാണ്? അവർ പറയട്ടെ.
കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിലയ്‌ക്ക് നിര്‍ത്തണം. ഗവർണറുടെ കുഞ്ഞുവാവകളായി യൂത്ത് കോൺഗ്രസും കെ.എസ്.യുവും മാറുന്നുവെന്നും റഹീം കുറ്റപ്പെടുത്തി.