തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന. 111 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാജ്യത്ത് 122 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ മാത്രം 1634 ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് കൊറോണ ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു. കോഴിക്കോടും കണ്ണൂരുമാണ് കോറോണ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് കൊറോണയുടെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ JN.1 ശക്തി പ്രാപിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ദിവസേന പതിനായിരത്തിലധികം പേരാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്.















