കോഴിക്കോട്: തനിക്ക് പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. പ്രതിഷേധം എന്ന രീതിയിൽ നടക്കുന്നത് തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ്. അത്തരക്കാർക്ക് എന്തുചെയ്യാൻ സാധിക്കുമെന്ന് കാണട്ടേയെന്നും ഗവർണർ കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദ്യാർത്ഥികളല്ല, ക്രിമിനൽസാണ്. കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണക്കാരനായ വ്യക്തിയാണ് തന്നെ അപയാപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ. തന്നെ പേടിപ്പെടുത്താം എന്നാണ് ചിലരുടെ ധാരണയെങ്കിൽ അത് തെറ്റാണ്. എന്തും നേരിടാൻ താൻ തയ്യാറാണ്. ഗവർണർ പറഞ്ഞു.
രാജ്യത്തെ മികച്ച പോലീസ് സേനകളിലൊന്നാണ് കേരള പോലീസ്. എന്നാൽ അത്തരം ഒരു സേനയെ രാഷ്ട്രീയ ഇടപെടലിലൂടെ നിഷ്ക്രിയമാക്കാൻ ശ്രമിക്കുകയാണ്. പോലീസിന് സംസ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. മുഖ്യമന്ത്രിയാണ് പോലീസിനെ നിഷ്ട്ക്രിയമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.