ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്‌ക്ക് പിന്തുണയുമായി രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹാൽ. മുംബൈ നായക സ്ഥാനത്ത് നിന്ന് മാറ്റിയ രോഹിത്തിനെ ചേർത്തുപിടിച്ച് നിൽക്കുന്ന ട്വീറ്ററിന്റെ മുഖ ചിത്രമാക്കിയാണ് താരം പിന്തുണ വ്യക്തമാക്കിയത്. ആർ.സി.ബിയിൽ എത്തും മുന്നേ മുംബൈയുടെ താരമായി ചഹാൽ. അവിടെ തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു.
അതേസമയം രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് വസീം ജാഫർ അടക്കമുള്ള മുൻ താരങ്ങളും രംഗത്തെയിരുന്നു. ഗുജറാത്തിൽ നിന്ന് 15 കോടി മുടക്കിയാണ് ഹാർദിക്കിനെ മുംബൈയിൽ എത്തിച്ചത്. മറ്റൊരു ടീമിൽ പോയി മുംബൈയെ തള്ളിപ്പറഞ്ഞ താരത്തെ ടീമിൽ എത്തിച്ചതിൽ ആരാധകർക്ക് വലിയ പ്രതിഷേധമുണ്ട്.