എറണാകുളം: പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആന്ധ്ര സ്വദേശിയായ ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിലെ മതിൽ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു.
ഹിറ്റാച്ചിയുടെ ഉള്ളിൽ കുടുങ്ങിയാണ് ഡ്രൈവർ ദിവാങ്കർ ശിവാങ്കി മരിച്ചത്. സംഭവം നടന്ന ഉടൻ പെരുമ്പാവൂർ അഗ്നിശമനാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.