സിനിമാ താരകുടുംബങ്ങളിലെ വിശേഷങ്ങളറിയാൻ സിനിമാ പ്രേക്ഷകർക്ക് അതിയായ ഇഷ്ടമാണ്. അത് കിംഗ് ഖാന്റെ വീട്ടിലാകുമ്പോൾ ആരാധകർക്ക് ആവേശം കൂടും. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഷാരൂഖ് ഖാനെ അനുകരിക്കുന്ന മകൻ അബ്രാമിന്റെ വീഡിയോയാണത്.
സ്‌കൂൾ വാർഷികാഘോഷത്തിൽ ഷാരൂഖിനെ അനുകരിച്ച് സ്റ്റാറായിരിക്കുകയാണ് ഇളയ മകൻ അബ്രാം. ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു അബ്രാം ചുവടുവെച്ചിരിക്കുന്നത്.
മകന്റെ പ്രോഗ്രാം കാണുന്നതിനായി ഷാരൂഖും ഭാര്യ ഗൗരി ഖാനും മകൾ സുഹാനും എത്തിയിരുന്നു. മൂവരും അബ്രാമിന്റെ ഡാൻസ് ചെറു പുഞ്ചിരിയോട് കൂടിയാണ് കാണുന്നത്. മുൻ സീറ്റിലിരുന്ന് ഷാരുഖ് ഖാൻ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് അബ്രാം പഠിക്കുന്നത്.















