തൃശൂർ: കരുവന്നൂരിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികളെയാണ് വൈകുന്നേരം മുതൽ കാണാതായത്.
തേലപ്പിള്ളി സ്വദേശികളായ അഭിനന്ദ്, എമിൽ, ആദിദേവ് എന്നിവരെയാണ് കാണാതായത്. സ്കൂൾ വിട്ട് സൈക്കിളിൽ മടങ്ങിവരുകയായിരുന്ന ഇവർ വീട്ടിലേക്ക് എത്താതിരിക്കുകയായിരുന്നു.
കുട്ടികളെ കണ്ടെത്തുന്നതിനായി ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ 9446764846 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.