ഒരു വശത്ത് അ​ഗാധമായ കൊക്ക, മറുവശത്ത് പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡ്; മഞ്ഞോർമ്മകളെ നെഞ്ചേറ്റാൻ വാ​ഗമണ്ണിലേക്ക് വണ്ടി പിടിക്കാം...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒരു വശത്ത് അ​ഗാധമായ കൊക്ക, മറുവശത്ത് പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡ്; മഞ്ഞോർമ്മകളെ നെഞ്ചേറ്റാൻ വാ​ഗമണ്ണിലേക്ക് വണ്ടി പിടിക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

സഞ്ചരികളുടെ സ്വപനഭൂമിയാണ് വാ​ഗമൺ. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് വാ​ഗമൺ സ്ഥിതി ചെയ്യുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നുകൾക്കും അതിമനോഹര കാഴ്ചകൾക്കും അതിശയിപ്പിക്കുന്ന തേയിലത്തോട്ടങ്ങൾക്കും മനം കവരുന്ന കാലാവസ്ഥയ്‌ക്കും പേര് കേട്ടതാണ് ഇവിടം. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലാണ് ഈ പശ്ചിമഘട്ടമലനിരകളുടെ വ്യാപിച്ച് കിടക്കുന്നത്. സാഹസിക നടത്തം, പാരാഗ്ലൈഡിംഗ്, പാറ കയറ്റം എന്നിങ്ങനെ സാഹസിക വിനോദങ്ങൾക്ക് മികച്ച സ്ഥലമാണ് വാഗമൺ. തങ്ങൾമല, കുരിശുമല, മുരുകൻ മല എന്നിങ്ങനെ മൂന്നു പ്രധാന മലകൾ വാഗമണ്ണിന്റെ അടയാളങ്ങളാണ്. കുരിശുമലയിലെ ക്രിസ്ത്യൻ മിഷണറിമാർ കന്നുകാലി ഫാം നടത്തുന്നുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാണ് എന്നത് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നു.

വാ​ഗമണ്ണിൽ സഞ്ചാരികളെ ആകർഷിക്കുന്ന ചില ഇടങ്ങൾ പരിചയപ്പെടാം..

1) പൈൻവാലി

പ്രകൃതിയെ സ്നേഹിക്കുന്നവർക്കും പ്രശാന്ത ആ​ഗ്രഹിക്കുന്നവർക്കും ആസ്വദിക്കാനുള്ള മികച്ച ഇടമാണ് പൈൻകാട്. ഒട്ടുമിക്ക സിനിമകളുടെയും ജനപ്രിയ ഷൂട്ടിം​ഗ് കേന്ദ്രമാണ് ഇവിടം. ബ്രിട്ടീഷ് ഭരണകാലത്ത് സൃഷ്ടിക്കപ്പെട്ട കാടാണ് ഇത്. ഇന്നും ഇത് സംരക്ഷിച്ച് പോരുന്നു.

കുന്നിൻ ചെരുവിലേക്ക് ഏക്കറു കണക്കിന് വ്യാപിച്ച് കിടക്കുകയാണ് പൈൻ പ്ലാന്റേഷൻ. വാഗമണ്ണിലെ തണുപ്പൻ അന്തരീക്ഷത്തെക്കാൾ തണുപ്പ് കൂടുതലാണ് പൈൻ മരക്കാട്ടിൽ. തണൽ വിരിച്ച പൈൻ മരങ്ങൾക്കിടയിൽ ആ സൗന്ദര്യം അനുഭവിച്ച് അറിയേണ്ടതാണ്.

2) വാ​ഗമൺ തടാകം

അംബര ചുബികളായ കുന്നുകളിക്കിടയിൽ ഒരു തടാകം. വാ​ഗമൺ പട്ടണത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ ശാന്ത സുന്ദരമായ ഇടത്തേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മൂന്ന് പച്ച കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇവിടം പച്ചപ്പിന്റെ കേന്ദ്രമാണ്. തടാകത്തിൽ ബോട്ടിം​ഗ് ആണ് പ്രധാനം. ഫോട്ടോ പ്രേമികൾക്കും ഏകാന്തത അന്വേഷിക്കുന്നവർക്കും അനുയോജ്യമായ ഇടം.

3) മൊട്ടക്കുന്ന്

തൊട്ടുതൊട്ട് കണ്ണെത്താ ദൂരത്ത് വ്യാപിച്ച് കിടക്കുന്ന മലിരകളാണ് മൊട്ടക്കുന്നുകൾ. വാ​ഗമണ്ണിന്റെ ചാരുത കൂട്ടുന്ന പ്രധാന ആകർഷണമാണ് ഇവിടം. പരന്ന് കിടക്കുന്ന മൊട്ടക്കുന്നില്ലൊന്ന് കയറാതെ വാ​​ഗമ്ൺ യാത്ര അവസാനിപ്പിക്കരുത്.

മൊട്ടക്കുന്ന് കയറി ചെല്ലുമ്പോൾ സഞ്ചാരികളെ കാത്ത് മൊട്ടക്കുന്ന് തടാകമുണ്ട്. ബോട്ടിം​ഗും തുഴച്ചിലുമൊക്കെയാണ് ഇവിടെ പ്രധാനപ്പെട്ട ആകർഷണം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് റോപ് വേയും മറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

4) ഉളുപ്പൂണി

കുത്തനെയുള്ള കുന്നിൻ മുകളിൽ ഓഫ് റോഡ് പോയാലോ‌? വാഗമണ്ണിൽ അതിനും അവസരമുണ്ട്. വാ​ഗമണ്ണിൽ നിന്ന് എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഉളുപ്പൂണിയെന്ന സ്വപ്നഭൂവിലെത്താം. ജീപ്പുകളിൽ മല മുകളിലെത്തിയാൽ വെള്ള കല്ലുകൾ നിറഞ്ഞ വെള്ളാരം കുന്നാണ് പ്രധാന ആകർഷണം. നേരെ താഴേക്ക് നോക്കിയാൽ കുളമാവിന്റെ ഭം​ഗിയും ആസ്വദിക്കാം. അതിരാവിലെയാണ് മല കയറാൻ നല്ല സമയം. ചെറിയ കാറ്റും കോടയും തഴുകി, ഉരുളുന്ന മേഘങ്ങൾക്കിടയിൽ കുന്നുകൾക്ക് മുകളിൽ സൂര്യോദയം കാണുന്ന കാഴ്ച മനം കവരുമെന്നത് തീർച്ച.

സഞ്ചാരികളെ ആകർഷിക്കാനായി ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്ന തുരങ്കവുമുണ്ട്. ഏത് സമയവും പതഞ്ഞൊഴുകുന്ന തണുത്ത വെള്ളം മനം കവരും.

5) കുരിശുമല

വാ​ഗമണ്ണിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രവും തീർത്ഥാടന കേന്ദ്രവുമാണ് കുരിശുമല. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള മല ചവിട്ടി ചെന്നെത്തുന്നത് ഒരു പള്ളിയിലേക്കാണ്. അവിടെ എത്തുമ്പോൾ ലഭിക്കുന്ന അനുഭവം വർണനരകൾക്ക് അതീതമാണ്, വലിയ നോയമ്പു കാലത്തും പുതുഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവുമധികം തീർഥാടകർ എത്തിച്ചേരുന്ന സമയം. നോയന്പുകാലത്തിലെ വെള്ളിയാഴ്ചകളിലും ദു:ഖവെള്ളിയാഴ്ചയും ഇവിടെ കുരിശിന്റെ വഴി നടത്തുവാൻ തീർഥാടകരുടെ തിരക്കായിരിക്കും.

6) തങ്ങൾപ്പാറ

വാഗമണിലെ കോലഹമേട്ടിൽ സ്ഥിതി ചെയ്യുന്ന  വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തങ്ങൾപ്പാറ. സമുദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരത്തിലാണ് തങ്ങൾപ്പാറ സ്ഥിതി ചെയ്യുന്നത്. പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ സഞ്ചരിച്ചെത്തുമ്പോൾ അത്ഭുതമെന്നവണ്ണം അവിടെ പുരാതന ഗുഹയുണ്ട്. തീർത്ഥാടകർക്കായി നിർമ്മിച്ച ഒരു ചെറിയ പ്രാർത്ഥനാ കേന്ദ്രവും ഇവിടെയുണ്ട്.

7) മുരുകൻ മല

പാറകൾ കൊണ്ട് നിർമ്മിച്ചൊരു അത്ഭുത ക്ഷേത്രം , അതാണ് വാ​ഗമൺ മുരുകൻ മല. കുരിശുമല മലയുടെ കിഴക്ക് ഭാഗത്തായി മുരുകൻ മല സ്ഥിതി ചെയ്യുന്നു. ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് മുരുകൻ മല സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ക്ഷേത്രത്തിലേക്കുള്ള വഴി വഴുവഴുപ്പുള്ളതും വെല്ലുവിളി നിറഞ്ഞതുമായതിനാൽ മഴക്കാലത്ത് ഈ ക്ഷേത്രം സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

8) കാരിക്കാട് വ്യൂ പോയിന്റ്

ഭൂപ്രകൃതിക്കും താഴ്വരകൾക്കും പേരുകേട്ട ഇടമാണ് കാരിക്കാട് വ്യൂപോയിന്റ്. മൂടൽ മഞ്ഞും തണുത്ത കാറ്റും ആരുടെയും ഉള്ളൊന്ന് തണുപ്പിക്കും. വാഗമൺ-ഈരാറ്റുപേട്ട റോഡിലാണ് ഈ വ്യൂ പോയിന്റ്.

Tags: Idukkitripvagamon
ShareTweetSendShare

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies