ഇടുക്കി: മുല്ലപ്പെരിയാൽ ഡാം ഇന്ന് തുറക്കില്ല. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10 മണിക്ക് ഡാം തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. സ്പിൽവേ ഘട്ടം ഘട്ടമായി തുറന്ന് സെക്കൻഡിൽ 10,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
അതേസമയം, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 250 ഘനയടി ആയിട്ട് കുറച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ അതിവേഗത്തിലാണ് ജലനിരപ്പ് ഉയർന്നത്. തുടർന്നാണ് ഡാം തുറക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 3.30-ന് 136 അടിയിലെത്തിയ ജലനിരപ്പ് 11-ഓടെ 137.5 അടിയിലെത്തി. വൈകുന്നേരം നാല് മണിക്ക് ഇത്138 അടിയായി ഉയരുകയായിരുന്നു.