കറാച്ചി: പാകിസ്താനിൽ സ്ത്രീകൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ പാക് നടി ആഷിഷ ഒമർ.സ്വാതന്ത്ര്യം ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്ന് ഇന്നാട്ടിലെ ഭരണകൂടത്തിന് അറിയില്ലെന്നാണ് നടി തുറന്നടിച്ചത്. പാകിസ്താനിലെ സ്ത്രീസുരക്ഷ വട്ടപൂജ്യമാണ്. ഓരോ നിമിഷവും ജീവിക്കുന്നത് എപ്പോൾ വേണമെങ്കിലും തട്ടിക്കൊണ്ടുപോകുമോ പീഡിപ്പിക്കപ്പെടുമോ എന്ന ഭയന്നാണെന്നും ആയിഷ വ്യക്തമാക്കി. നടി ഒരു പോഡ്കാസ്റ്റിൽ നടത്തിയ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ പാകിസ്താന്റെ സാഹചര്യങ്ങൾ വീണ്ടും ചർച്ചയാക്കുന്നത്.
‘എനിക്ക് ഇവിടെ സുരക്ഷിതമായി തോന്നുന്നില്ല. ഒരോ മനുഷ്യനും പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാൻ ആഗ്രഹമുണ്ടാകും. തനിച്ച് റോഡിൽ നടക്കാൻ പോലും ഇവിടെ സാധിക്കില്ല. ഒന്ന് തെരുവിൽ സൈക്കിൾ ഓടിക്കാൻ പോലും ആകില്ല എനിക്ക് ഇങ്ങനെ കാറിൽ എപ്പോഴും സഞ്ചരിക്കാനാകില്ല. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല എന്തിന് പുരുഷന്മാർക്കു പോലും ഇവിടുത്തെ തെരുവുകൾ സുരക്ഷിതമല്ല” -ആയിഷ ഒമർ പറഞ്ഞു.
വീട്ടിൽ പോലും നിങ്ങൾ സുരക്ഷിതരല്ല. എല്ലാ രാജ്യത്തും കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അവിടെ പുറത്തിറങ്ങി നടക്കാം. ഇവിടെ പാർക്കിൽ പോലുമാകില്ല. എന്റെ സഹോദരൻ രാജ്യം വിട്ട് ഡെൻമാർക്കിൽ സ്ഥിര താമസമാക്കി അമ്മയും ഉടൻ രാജ്യം വിടുമെന്നും അവർ പറയുന്നു.
താൻ നേരിട്ട ലൈംഗിക ചൂഷണങ്ങളെപ്പറ്റിയും നടി വെളിപ്പെടുത്തി. കോളേജിൽ പഠിക്കുമ്പോൾ കറാച്ചിയിലേതിനേക്കാൾ ലാഹോറിൽ തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നു. ബസിലാണ് യാത്ര ചെയ്തിരുന്നു. എന്നാൽ തന്നെ രണ്ടുതവണ തട്ടിക്കൊണ്ടുപോയതായും ആയിഷ പറഞ്ഞു. പാകിസ്താനിലെ സ്ത്രീകൾ വളരുന്നത് ഇവിടുത്തെ അധികാരികൾ കാണുന്നില്ല.















