ബിജു മേനോൻ നായകനായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുണ്ട്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതനായ റിയാസ് ഷെരീഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനൊപ്പം യുവതാരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തല്ലുമാല എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.
View this post on Instagram
അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോൻ വീണ്ടും ശക്തമായ ഒരു പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരി 16 ന് തുണ്ട് തീയേറ്ററുകകളിലെത്തും. ഇതിനോടകം ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ഷൈൻ ടോം ചാക്കോ, ഉണ്ണിമായ, അഭിരാം തട്ടത്തിൽ, എം.എസ് ഗോകുലൻ, ഷാജു ശ്രീധരൻ, ധർമജൻ, അൽത്താഫ് സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാർ ഗാനരചന, ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.















