മുംബൈ : ഹാസ്യനടൻ മുനവർ ഫാറൂഖിയ്‌ക്കെതിരെ ആരോപണങ്ങളുമായി കാമുകി നാസില സിതൈഷി . താനുമായി ബന്ധത്തിലായിരിക്കുമ്പോൾ തന്നെ മുനവറിന് ഒന്നിലധികം യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്നും നാസില സോഷ്യൽ മീഡിയയിൽ പറഞ്ഞു .
“അയാളുടെ ജീവിതത്തിലെ ഒരേയൊരു വ്യക്തി ഞാൻ മാത്രമാണെന്ന് ഞാൻ വിശ്വസിച്ചു. അയാൾ പ്രണയിച്ചിരുന്ന ഒരേയൊരു സ്ത്രീ ഞാനായിരുന്നു എന്നാണ് ഞാൻ കരുതിയത് . പക്ഷേ അത് സത്യമായിരുന്നില്ല. ഒരുപാട് പെൺകുട്ടികൾ അതിൽ ഉൾപ്പെട്ടിരുന്നു”- നാസില പറയുന്നു.
‘ മുനവർ ഫാറൂഖിയുടെ മറ്റൊരു മുൻ കാമുകിയാണ് ആയിഷ . അവൾ മാത്രമാണ് ഇതിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ, ക്ഷമിക്കാൻ ഞാൻ തയ്യാറായിരുന്നു . പക്ഷേ അത് അങ്ങനെയല്ല. ക്യാമറയ്‌ക്ക് പുറത്ത് എന്താണ് സംഭവിച്ചതെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ കുറച്ച് നാൾ നിശബ്ദത പാലിച്ചു, കാരണം അയാൾക്ക് എന്താണ് പറയാനുള്ളത്, അദ്ദേഹം ഇതെല്ലാം എങ്ങനെ ന്യായീകരിക്കുന്നു എന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു. പക്ഷെ അത് വെറും നുണകളുടെ കൂട്ടമായിരുന്നു, ഇതിലൊന്നും ഞാൻ തൃപ്തയല്ല. എനിക്ക് ഇവിടെയുള്ള ആരെയും ന്യായീകരിക്കേണ്ട ആവശ്യമില്ല, ലൈവിൽ വരാൻ പോലും ഞാൻ ആഗ്രഹിച്ചില്ല, പക്ഷേ എനിക്ക് ലൈവിൽ വന്ന് ഇതിന്റെ യഥാർത്ഥ വശം വെളിപ്പെടുത്തേണ്ടി വന്നു . ” – നാസില പറഞ്ഞു.
ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പല തവണ കേസിലകപ്പെട്ട വ്യക്തിയാണ് മുനവർ . ഗോധ്രയിൽ കൊല്ലപ്പെട്ട കർസേവകരെ പറ്റിയുള്ള മുനവറിന്റെ വിവേകശൂന്യമായ പരാമർശങ്ങളും പൊതുജന രോഷത്തിന് കാരണമായി.2021 ജനുവരിയിൽ, തന്റെ സ്റ്റാൻഡ്-അപ്പ് പ്രകടനത്തിനിടെ ഹിന്ദു ദൈവങ്ങളെക്കുറിച്ച് അസഭ്യം പറഞ്ഞതിന് മുനവർ അറസ്റ്റിലായി. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചെങ്കിലും, ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന പ്രസ്താവനകളും അദ്ദേഹത്തിന്റെ ഷോകൾക്കെതിരെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.















