തിരുവനന്തപുരം: ഗവർണർക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അടിയന്തരമായി നീക്കം ചെയ്യാൻ രജിസ്ട്രാറോട് നിർദ്ദേശിച്ച് കേരള സർവകലാശാല വൈസ് ചാൻസിലർ. യൂണിവേഴ്‌സിറ്റി സെനറ്റ് ഹൗസിന് കുറുകെ സ്ഥാപിച്ച ബാനറുകളാണ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
സർവ്വകലാശാല ക്യാമ്പസിന്റെ 200 മീ ചുറ്റളവിൽ അനൗദ്യോഗിക ബാനർ, ബോർഡുകൾ എന്നിവ പ്രദർശിപ്പിക്കാൻ പാടില്ല എന്നതാണ് ഹൈക്കോടതി ചട്ടം. ഇത് നിലനിൽക്കവെയാണ് എസ്എഫ്‌ഐ ബാനർ സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ ആയിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ ബാനർ സ്ഥാപിച്ചത്